
മുംബൈ: ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയ നവവധുവിന്റെ അറുത്തു മാറ്റിയ തല കണ്ടെടുത്തു. പ്രിയങ്ക ഗൗരവ് (23) എന്ന യുവതിയുടെ തലയാണ് കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് പ്രിയങ്കയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. പ്രിയങ്കയുടെ ഭര്‍ത്താവ് സിദ്ദേഷ് (25), മാതാപിതാക്കളായ മനോഹര്‍ (50), മാധുരി (48), സുഹൃത്ത് ദുര്‍ഗേഷ് പട്വ എന്നിവരാണ് കൊലപാതകം നടത്തിയത്.
പ്രിയങ്കയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. ഏപ്രില്‍ അഞ്ചിനാണ് പ്രിയങ്കയെ കാണാതായത്. തുടര്‍ന്ന് മുംബൈയിലെ നള്ളയില്‍ നിന്ന് യുവതിയുടെ തലയറുത്ത മൃതദേഹം ലഭിച്ചിരുന്നു. വസ്ത്രത്തില്‍ നിന്നുമാണ് മരിച്ചത് പ്രിയങ്കയാണെന്ന് തിരിച്ചറിഞ്ഞത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് ഉപേക്ഷിക്കുകയായിരുന്നു.






