More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മൂത്രം കുടിപ്പിക്കലും ഇലക്ട്രിക് ഷോക്കും; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധനും കൂട്ടാളികളും അറസ്റ്റിൽ

Authored by Web Desk | Last updated: 18 Jun 2026, 5:28 PM | 1 min read

Print
മൂത്രം കുടിപ്പിക്കലും ഇലക്ട്രിക് ഷോക്കും; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധനും കൂട്ടാളികളും അറസ്റ്റിൽ
പൂനെ: പൂനെയിൽ പ്രമുഖ സ്ഥാപനത്തിലെ ജോലിക്കാരിയായ സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിനും കബളിപ്പിക്കലിനും ഇരയാക്കിയ വ്യാജ സിദ്ധനും ആറ് സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴ് കൂട്ടാളികളും അറസ്റ്റിൽ. വാഗോളിയിലെ ഉബാലെനഗറിലുള്ള ഒരു ബംഗ്ലാവിൽ നിന്നാണ് പൂനെ സിറ്റി ക്രൈം ബ്രാഞ്ച് സംഘം ഇവരെ പിടികൂടിയത്. ഹരിയാന സ്വദേശിയായ രാധാമോഹൻ മിശ്ര (59) എന്ന വ്യാജ സിദ്ധനും അയാളുടെ പ്രധാന സഹായിയായ കൻവൽ നയൻ (58) എന്നിവരാണ് അറസ്റ്റിലായ പ്രധാനികൾ.


ആരോഗ്യപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ സ്ത്രീകളെ ആകർഷിച്ചിരുന്നത്. പൂനെയിലെ ഒരു പ്രമുഖ കമ്പനിയിൽ ജീവനക്കാരിയായ 41-കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പരാതിക്കാരിയായ സ്ത്രീയെ കഴിഞ്ഞ 15 വർഷമായി പ്രതി ശാരീരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ അറിയിച്ചു.


താൻ ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ക്രൂരമായ ശാരീരിക ഉപദ്രവങ്ങൾക്ക് പുറമെ ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കുകയും, നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാതെ ഭർത്താവുമായി വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും യുവതിയുടെ സ്വത്തുക്കൾ സിദ്ധന്റെ പേരിലേക്ക് മാറ്റിച്ചെടുക്കുകയും ചെയ്തു.


സിദ്ധൻ യുവതിയുടെ കുടുംബാംഗങ്ങളെ പൂർണ്ണമായും തന്റെ നിയന്ത്രണത്തിലാക്കിയിരുന്നു. പരാതി പറഞ്ഞപ്പോൾ യുവതി കള്ളം പറയുകയാണെന്ന് വിശ്വസിപ്പിച്ച് കുടുംബത്തെ അവർക്കെതിരെ തിരിക്കാനും പ്രതിക്ക് സാധിച്ചു. ഒടുവിൽ ബംഗ്ലാവിലെ നിരീക്ഷണ ക്യാമറകൾ തകർത്താണ് യുവതി അവിടെനിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയത്. വിവരം അറിഞ്ഞതോടെ കുടുംബം യാഥാർത്ഥ്യം മനസ്സിലാക്കുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.


ആശ്രമമായി പ്രവർത്തിച്ചിരുന്ന ബംഗ്ലാവിൽ യുവതിയെ പൂർണ്ണമായി നിരീക്ഷിക്കാൻ സിദ്ധൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യാനും പ്രതി ശ്രമിച്ചു. പോലീസിൽ നിന്ന് രക്ഷപ്പെടാനായി ബംഗ്ലാവിനുള്ളിൽ ഒരു രഹസ്യ ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള പണികൾ പ്രതികൾ നടത്തിവരികയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.


ലൈംഗിക അതിക്രമം, ക്രിമിനൽ ഗൂഢാലോചന, മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമം എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂൺ 20 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Tags

  • crime
  • urine drink
  • fake guru

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

പിഎം ശ്രീ പദ്ധതിയിൽ 'യുഡിഎഫ് നിലപാട് മാറ്റരുത്' ; മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ച് യൂത്ത് ലീഗ് പ്രതിഷേധം,

photo ; facebook

ട്രിബ്യൂണൽ സ്റ്റേയിലും നിലപാട് മാറ്റാതെ ആരോഗ്യമന്ത്രി; പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്ന് മുരളീധരൻ

photo - facebook

നിങ്ങൾക്ക് സുഖിക്കാനല്ല ഭരണം; മന്ത്രിമാർക്കെതിരെ കടുത്ത പ്രതികരണവുമായി നിഖിൽപൈലി

കോഴിക്കോട് മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ പ്രതിസന്ധി; കോൾഡ് റൂം യൂണിറ്റുകളുടെ കോപ്പർ വയറുകൾ മോഷണം പോയി

കോഴിക്കോട് മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ പ്രതിസന്ധി; കോൾഡ് റൂം യൂണിറ്റുകളുടെ കോപ്പർ വയറുകൾ മോഷണം പോയി

photo - facebook

‘സംസ്ഥാനത്തിന്റെ അന്തസ്സ് ചോദ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നു’; യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി , രൂക്ഷവിമർശനവുമായി പിണറായി വിജയൻ

photo ; facebook

ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പാകില്ല'; യുഡിഎഫിനോട് ചോദ്യങ്ങളുമായി പിണറായി