
തിരുവനന്തപുരം : എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ ഡിജിപി സെന്‍ കുമാറിനെ സന്ദര്‍ശിക്കും. ചൊവ്വാഴ്ചയാണ് മഹിജയും മറ്റ് ബന്ധുക്കളും ഡിജിപിയെ സന്ദര്‍ശിക്കുന്നത്.
കേസ് ആത്മഹത്യയാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നും പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മുന്‍പ് ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ സന്ദര്‍ശിക്കുന്നതിന് പോലീസ് ആസ്ഥാനത്തെത്തിയ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച പോലീസ് നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.






