
കൊച്ചി: കൊച്ചി കോര്പറേഷന് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയറുകള്‍, ഹോസ്റ്റലുകള്‍, പേയിംഗ് ഗസ്റ്റ് ഹോം എന്നിവയ്ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുമെന്ന് മേയര്‍ സൗമിനി ജെയ്ന്‍. ജൂണില്‍ എല്ലാ ഡേ കെയറുകളും നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണം. നഗരസഭയുടെ നിയമാവലി അനുസരിച്ച് ഡേ കെയറുകള്‍ക്ക് ലൈസന്‍സ് നല്‍കും. വാര്‍ഡ് തലത്തിലുള്ള ജോഗ്രത സമിതികള്‍ ഡേ കെയറുകള്‍ നിരീക്ഷിക്കുമെന്നും മേയര്‍ അറിയിച്ചൂ. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പാലാരിവട്ടത്തെ ഡേ കെയര്‍ സെന്ററില്‍ ഉടമ കൊച്ചുകുട്ടികളെ മര്‍ദ്ദിക്കുകയും ശകാരിക്കുകയും ചെയ്യുന്ന വീഡിയോ ഇന്നലെ ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നഗരത്തിലെ പല ഡേ കെയറുകളും പ്രവര്‍ത്തിക്കുന്നത് മതിയായ ലൈസന്‍സ് ഇല്ലാതെയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.






