
ശ്രീനഗര്‍: ജമ്മുകാശ്മിരില് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദക്ഷിണ കാശ്മീരിലെ കെരാന്‍ സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു തീവ്രവാദിയെ സൈന്യം വധിച്ചിരുന്നു. പുഞ്ച് ജില്ലയിലായിരുന്നു സംഭവം.






