
തിരുവനന്തപുരം : മലയാളികളില്‍ ഭൂരിഭാഗത്തിന്റെയും ആരോഗ്യ രഹസ്യം മാട്ടിറച്ചിയാണെന്നും കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേരളത്തില്‍ നടപ്പാകില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
മലയാളികള്‍ എന്ത് കഴിക്കണം എന്ന് ഡല്‍ഹിയില്‍ നിന്നുള്ളവര്‍ തീരുമാനിക്കേണ്ട. കന്നുകാലികളെ കശാപ്പ് ചെയ്യരുത് എന്ന് പറയുന്നവര്‍ കേരളത്തില്‍ ഹെല്‍മറ്റ് വെച്ച് നടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പശു മാതാവാണെന്ന് പറയുന്ന എത്രപേര്‍ വീട്ടില്‍ സ്വന്തമായി പശുവിനെ വളര്‍ത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.






