
തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങള്‍ ക്രൂരമദ്ദനത്തിന് ഇരയാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഡേ കെയര്‍ സെന്ററുകളില്‍ കാമറകള്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നിര്‍ദേശം. കൊച്ചിയിലെ ഡേകെയറില്‍ കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഐജിയുടെ നിര്‍ദേശം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡേ കെയറുകളില്‍ ഒരു മാസത്തിനുള്ളില്‍ കാമറകള്‍ സ്ഥാപിച്ചുവെന്ന് ഉറപ്പാക്കാന്‍ എസ്ഐമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഈ കാമറകള്‍ വഴി ഡേ കെയറുകളിലെ കുട്ടികളുടെ വിവരങ്ങള്‍ മാതാപിതാക്കളുടെ സ്മാര്‍ട്ട് ഫോണുകളിലൂടെയോ കമ്പ്യൂട്ടറുകളിലൂടെയോ ലഭ്യമാക്കാനുള്ള നടപടികളാണ് വേണ്ടത്.
കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ സംവിധാനം ഒരുക്കണമെന്നും ഐജിയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.






