
തിരുവനന്തപുരം : കന്നുകാലികളുടെ വില്‍പ്പനയും കശാപ്പും നിയന്ത്രിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഉത്തരവുണ്ടായ സാഹചര്യത്തില്‍ പൊതു അഭിപ്രായ രൂപീകരണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരും. കേന്ദ്ര ഉത്തരവിനെ മറികടക്കാനുള്ള നിയമനിര്‍മ്മാണവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്.
കേന്ദ്ര ഉത്തരവിനെ മറികടക്കാനുള്ള നിയമ നിര്‍മ്മാണവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. കന്നുകാലി കച്ചവടം നിയന്ത്രിച്ചുകൊണ്ട് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാരിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനയ്ക്കായി പോലും എത്തിക്കരുതെന്നും കന്നുകാലികളെ വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.






