
റിയാദ് : സൗദി അറേബ്യയില്‍ ഫാമിലി വിസക്കു പ്രൊഫഷന്, സ്പോണ്‍സര്‍ഷിപ്പ് മാറ്റങ്ങള്‍ക്ക് തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമല്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജവാസാത്ത് (പാസ്പോര്‍ട്ട് വിഭാഗം) വ്യക്താവ്
ലെഫ്. കേണല്‍ ത്വലാല്‍ അല്‍ ശല് ഹൂബ് അറിയിച്ചു. തൊഴിലുടമയുടെ അനുമതിയില്ലാതെ വിദേശികള്‍ക്ക് ഫാമിലി വിസയും പ്രൊഫഷന്, സ്പോണ്‍സര്‍ഷിപ്പ് മാറ്റവും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ക്ക് ജവാസാത്തുമായി ബന്ധമില്ല. ഫാമിലി വിസ അടക്കമുള്ള വിസകള്‍ അനുവദിക്കുന്നത് ജവാസാത്തല്ല. സ്പോണ്‍സര്‍ഷിപ്പ് മാറ്റവും ഗാര്‍ഹിക തൊഴിലാളികളല്ലാത്തവരുടെ പ്രൊഫഷന് മാറ്റവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.
ചെറിയാന് കിടങ്ങന്നൂര്‍.






