
ന്യൂഡല്‍ഹി: ഒരു മാസത്തെ ഇറാനിയന്‍ തടവില്‍ നിന്ന് 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സുരക്ഷാതീരത്തേയ്ക്ക്. ഇറാന്റെ തടവില്‍ കഴിഞ്ഞിരുന്ന 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് അറിയിച്ചത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ബഹ്റിന് ബോട്ടുകള്‍ക്കൊപ്പം 25 മത്സ്യത്തൊഴിലാളികളെ ഇറാനിയന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചു പിടിയിലായ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. തടവില്‍ കഴിഞ്ഞിരുന്നവരുടെ മോചനത്തിനായി പ്രവര്‍ത്തിച്ച ഇറാനിലെ ഇന്ത്യന്‍ എംബസിയെ സുഷമ സ്വരാജ് പ്രശംസിച്ചു.
I am happy to inform that 25 Indian fishermen from Tamil Nadu who were detained by Iranian Coast Guards since March 2017 /1
— Sushma Swaraj (@SushmaSwaraj) June 8, 2017






