
ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നടത്തുന്ന അനിശ്ചിതകാല സമരത്തെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയുടെ നിരഹാര സമരം ഒരു തമശയാണെന്നും കപടനാട്യമാണെന്നുമായിരുന്നു യെച്ചൂരി തന്റെ ട്വിറ്ററില്‍ കുറിച്ചത്.
സമരം നടത്തിയ കര്‍ഷകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ അഞ്ചു പേര് മരിച്ചതിനു പിന്നാലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സമധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടണ് ശിവരാജ് സിങ് ചൗഹാന് സമരം നടത്തുന്നത്. ഒരു വശത്ത് കര്‍ഷകരെ വെടിവെച്ചുകൊല്ലാന്‍ പോലീസിനെ കെട്ടഴിച്ചു വിടുന്നെന്നും മറുവശത്ത് നിരാഹാരം എന്നൊരു തമാശയും അരങ്ങേറുന്നുവെന്നായിരുന്നു യെച്ചൂരി തന്റെ ട്വീറ്ററില്‍ കുറിച്ചത്.






