
ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും പാക്ക് പ്രകോപനം. ഇത്തവണ സൈനീക പോസ്റ്റുകള്‍ക്ക് പുറമെ ജനവാസകേന്ദ്രങ്ങളിലേക്കും ഷെല്ലാക്രമണവും വെടിവയ്പും നടത്തി. കൃഷ്ണഘാട്ടി സെക്ടറില്‍ മോര്‍ട്ടര്‍ ബോംബുകളും ഓട്ടോമാറ്റിക്ക് ആയുധങ്ങളും ഉപയോഗിച്ചാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയതെന്ന് സൈനീക വക്താവ് അറിയിച്ചു.
രാത്രി 8.30 മുതല്‍ പുലര്‍ച്ചെവരെ വെടിവയ്പ് തുടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. പാക്ക് ആക്രമണത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്. ചെറുതോക്കുകളും 82 എംഎം 120 എംഎം മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥന് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൃഷ്ണാ ഘട്ടിക്ക് പുറമെ പൂഞ്ച് ജില്ലയിലെ ബല്ലോനി മേഖലയിലും ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും പ്രതിരോധം തീര്‍ത്തതായി സൈനീക വക്താവ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 13 ഭീകരരെയാണ് സൈന്യം വധിച്ചത്. നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ കൊലപ്പെടുത്തിയത്.






