ന്യൂഡൽഹി: വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിലും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ളയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. പാർലമെന്റ് സമ്മേളനം തുടങ്ങിയതു മുതൽ രണ്ട് വിഷയങ്ങളിലും ചർച്ച ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ പ്രതികരിച്ചില്ലെന്നും ചർച്ചയ്ക്ക് സർക്കാരിന് താൽപര്യമില്ലെന്നും ഖർഗെ പറഞ്ഞു.
വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ അമിത് ഷാ പ്രസ്താവന നടത്തണമെന്നായിരുന്നു ആദ്യ ആവശ്യം. ഇത്രയും ദിവസം കഴിഞ്ഞിട്ടും ആഭ്യന്തരമന്ത്രി ഒന്നും പറഞ്ഞില്ല. അയോധ്യയിലെ സംഭാവനാ കൊള്ളയിൽ ചർച്ച വേണമെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പ്രതികരിച്ചില്ലെന്നും ഖർഗെ പറഞ്ഞു.
അതിനിടെ, ഝാർഖണ്ഡിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപലപിച്ചു. വിദ്യാർഥികൾക്കെതിരെ അതിക്രമത്തിന് ഉത്തരവിട്ടത് ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഉത്തരവ് അമിത് ഷായുടേതാണെങ്കിൽ ഉത്തരവാദിത്തവും അദ്ദേഹത്തിനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനയല്ല, വിദ്യാർഥികൾക്കെതിരായ നടപടിക്ക് ഉത്തരവിട്ടത് ആരാണെന്നതാണ് ചോദ്യം. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ സംഭാവനാ കൊള്ളയിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Comments