കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണത്തെ തള്ളി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഇത്രയും ദിവസം മൗനം പാലിച്ച റിജിജു അവസാന മണിക്കൂറിലാണ് പ്രതികരിച്ചതെന്ന് വേണുഗോപാൽ പറഞ്ഞു. എഫ്‌സിആർഎ ബിൽ കൊണ്ടുവരാൻ അദ്ദേഹം കേന്ദ്രത്തെ വെല്ലുവിളിക്കുകയും ചെയ്തു.
ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ ലക്ഷ്യമിടുന്ന ഇത്തരം ബിൽ കൊണ്ടുവരാനോ സഭയിൽ അവതരിപ്പിക്കാനോ സഖ്യം ഒരുകാരണവശാലും അനുവദിക്കില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ആവശ്യമല്ല കേന്ദ്രം അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചർച്ച നീട്ടിക്കൊണ്ടുപോയി മറുപടി പറയുകയല്ല വേണ്ടത്. അമിത് ഷാ നേരിട്ട് സഭയിലെത്തി പ്രസ്താവന നടത്തണം. അയോധ്യ സംഭാവന കൊള്ളയിൽ സർക്കാർ പ്രതികരിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
രാജ്യത്തെ ഓരോ വീടും കൊള്ളയടിച്ചതിന് തുല്യമായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ഈ ആവശ്യത്തോട് ഇതുവരെയും കേന്ദ്രം പ്രതികരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Comments