
തിരുവനന്തപുരം : പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണങ്ങളിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണുവിന്റെ അമ്മ മഹിജ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മഹിജ മുഖ്യമന്ത്രിയെ കാണുക.
അതേസമയം, എന്നാകും മഹിജ മുഖ്യമന്ത്രിയെ കാണാന്‍ എത്തുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.






