
ലോകത്തില്‍ ഇന്നേ വരെ കണ്ട പ്രണയ കഥകളെയെല്ലാം വെല്ലുന്നതാണ് ഫൗസ്റ്റിനൊ ജാസിന്റോയും എസ്റ്റെഫാനിയ ഗോമസിന്റെയും ജീവിതം. പ്രണയത്തിനു മാത്രമേ ഇവരുടെ ജീവിതത്തില്‍ സ്ഥാനമുള്ളു. 84 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. 110ഓളം പേരക്കുട്ടികളുമുണ്ട് ഇവര്‍ക്ക്. പക്ഷേ ഇപ്പോഴും ഇവര്‍ യുവമിഥുനങ്ങളാണ്.
1932ലായിരുന്നു വിവാഹം. 84 വര്‍ഷങ്ങള്‍ക്ക് ശേഷവും സ്നേഹത്തിലും പെരുമാറ്റത്തിലും ജീവിത രീതിയിലും ഒരു മാറ്റവും വന്നിട്ടില്ല. പഴകും തോറും വീര്യമേറുന്ന പ്രണയം. 84 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇവര്‍ മാറി നിന്നിട്ടില്ല. ഒന്നിച്ചല്ലാതെ ഉറങ്ങിയിട്ടുമില്ല. ഈ കരുതല്‍ തന്നെയാണ് ഇരുവരുടെയും പ്രണയ രഹസ്യം.
ജീവിതത്തിലെ മുന്‍ഗണന തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണ്. ഏതു സാഹചര്യത്തിലും അരികിലുണ്ടാകുകയെന്നതും കൈകോര്ത്തിരിക്കുകയെന്നതിനുമാണ് തങ്ങളുടെ ആദ്യ പരിഗണനയെന്ന് ഇവര്‍ പറയുന്നു.
ഫൗസ്റ്റിനോയ്ക്കായിരുന്നു എസ്റ്റെഫാനിയെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം. അന്ന് അധികം പണമില്ലാത്തതിനാല്‍ വളരെ ചുരുങ്ങിയ ചിലവില്‍ ലളിതമായിട്ടായിരുന്നു വിവാഹം. പക്ഷേ ജീവിതം ഗംഭീരവും. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെയായി ഒത്തിരിപ്പേര് ഉണ്ടെങ്കിലും തങ്ങള്‍ ഇന്നു തീവ്ര പ്രണയത്തോടെ തങ്ങളുടെ ലോകത്താണെന്ന് ഈ യുവ മിഥുനങ്ങള്‍ പറയുന്നു. ലോകത്തിന് മാതൃകയാക്കാം ഈ പ്രണയത്തെ.






