
മലപ്പുറം: ഒമ്പതും പത്തും വയസുള്ള മൂന്നു യു.പി. സ്കൂള്‍ വിദ്യാര്‍ഥിനികളെ സ്കൂളിലെ കരാട്ടെ അധ്യാപകന് പീഡിപ്പിച്ചു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ െചെല്‍ഡ്െലെന്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചിട്ടും നടപടിയില്ല. പോലീസുദ്യോഗസ്ഥര്‍ കുട്ടികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയിച്ചതായും ആക്ഷേപം.
മലപ്പുറം കൊണ്ടോട്ടിയിലാണു സംഭവം. പരിശീലന വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന ഒഴിഞ്ഞ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി െലെംഗികമായി പീഡിപ്പിച്ചെന്നാണ് ഒരു പെണ്‍കുട്ടി മലപ്പുറം െചെല്ഡ്െലെനിനു പരാതി നല്‍കിയത്. അതിനു പിന്നാലെ, സമാനമായ അനുഭവമുണ്ടായതായി രണ്ടു പെണ്‍കുട്ടികള്‍ കൂടി െചെല്ഡ്െലെനില് പരാതിപ്പെട്ടു. 1098 ടോള്‍ ഫ്രീ ഫോണ്‍ നമ്പറില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ മലപ്പുറം െചെല്‍ഡ്െലെന്‍ അധികൃതര്‍ വിവരം കൊണ്ടോട്ടി പോലീസിനു െകെമാറുകയും. പോക്സോ വകുപ്പ് പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായതായും കേസ് പോലീസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും െചെല്‍ഡ്െലെന്‍ അധികൃതര്‍ക്കു വിവരം ലഭിച്ചു. കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതായാണ് ആക്ഷേപം.
അതേസമയം, പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്കാന് കുട്ടികള്‍ തയാറായിട്ടില്ലെന്ന് കൊണ്ടോട്ടി എസ്.ഐ: കെ.എ. സാബു പറഞ്ഞു. െചെല്‍ഡ്െലെന്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും കുട്ടികള്‍ മൊഴി നല്കാന് തയാറാകാത്തതാണു പ്രശ്നമെന്നും പോലീസ് പറയുന്നു. െചെല്ഡ്െലെനിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ചയാണു കൊണ്ടോട്ടി പോലീസിനു വിവരം െകെമാറിയതെന്നു മലപ്പുറം ജില്ലാ െചെല്‍ഡ്െലെന്‍ കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു.






