
ചൈനയിലെ ഗ്രാമത്തിലെ കോഴിയെ പിടിക്കാനെത്തിയ പെരുമ്പാമ്പ് കോഴിക്കൂട്ടില്‍ കുടുങ്ങി. പുറത്തേക്ക് ഇറങ്ങാനാവാതെ കുടുങ്ങിയ പെരുമ്പാമ്പ് അവസാനം വിഴുങ്ങിയ കോഴികളെ പുറത്തേക്ക് തള്ളി. കോഴികള്‍ പുറത്തെത്തുമ്പോള്‍ ശരീരം ചെറുതായി പുറത്തേക്ക് രക്ഷപ്പെടാമെന്നാണ് പെരുമ്പാമ്പ് കരുതിയത്. എന്നാല്‍ അതിന് സാധിക്കാതെ വരികയായിരുന്നു.
ഗുവാങ്ഡോം പ്രവിശ്യയിലാണ് സംഭവം നടന്നത്. കോഴികളുടെ ഉടമ കോഴിയെ പെരുമ്പാമ്പ് വിഴുങ്ങുന്നത് കണ്ട് നിലവിളിച്ചു. ആളുകള്‍ ഓടിക്കൂടിയതോടെ പുറത്തിറങ്ങിയാല്‍ മതിയെന്ന അവസ്ഥയിലായി പെരുമ്പാമ്പ്. എന്നാല്‍ കോഴിക്കൂട്ടില്‍ കുടുങ്ങിയ പെരുമ്പാമ്പിന് പുറത്തേക്ക് പോകാന്‍ സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിന് അറിയിച്ചു, അവര്‍ എത്തി പാമ്പിനെ തിരികെ കാട്ടിലേക്ക് തന്നെ വിട്ടിട്ടുണ്ട്.






