
സിനിമാ നടീ നടന്മാരെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ച് ജോഷി സംവിധാനം ചെയ്ത 'ട്വന്റി-20' എന്ന ചിത്രത്തിന്റെ ചുവടുപിടിച്ച് സീരിയല്‍ താരങ്ങളെ മുഴുവന്‍ ഉള്‍പ്പെടുത്തി ട്വന്റി-20 സീരിയല്‍ വരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയാണ് ഇത്തരമൊരു ദൗത്യത്തിന് തയ്യാറെടുത്തിരിക്കുന്നത്.
സംഘടനയില്‍ അംഗങ്ങളായ മുഴുവന്‍ താരങ്ങളും സീരിയലുമായി സഹകരിക്കും. 150 എപ്പിസോഡുകളാണ് സീരിയലിന് ഉണ്ടാകുക. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘടനാ വാര്‍ഷികയോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടായിരിക്കുന്നത്.
ജൂലൈയിലാണ് സീരിയലിന്റെ ഷൂട്ടിങ് ആരംഭിക്കുക. ഓഗസ്റ്റ് മാസം മുതല്‍ സംപ്രേക്ഷണം ചെയ്യും.






