
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി. 'എ സീരിസി'ലുള്ള നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നോട്ടു നിരോധനത്തിന് ശേഷം പുറത്തിറക്കിയ നിലവിലുള്ള 500 രൂപയുടെ നോട്ടുകള്‍ തുടരും.
പണം ഉപയോഗിച്ചുള്ള ഇടപാടുകളേക്കാള്‍ ഇനി പണ രഹിത ഇടപാടുകളായിരിക്കും റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുകയെന്നും പുതിയ ഗുണിതത്തിലുള്ള നോട്ടുകള്‍ ഇറക്കാന്‍ തത്കാലം പദ്ധതിയില്ലെന്ന് മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്.വിശ്വനാഥന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സീരീസിലെ നോട്ടുകള്‍ ഇറക്കാന്‍ ആര്.ബി.ഐ തീരുമാനിച്ചത്.






