
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐയ്ക്ക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടു. ജിഷ്ണുവിന്റെ പിതാവ് കെ.പി അശോകന് നല്കിയ നിവേദത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
ജിഷ്ണു മരിച്ച് ആറു മാസമായിട്ടും കേസില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് അശോകന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
ജിഷ്ണു പ്രണോയിയുടെ അച്ഛന് അശോകന് ഡിജിപി ടിപി സെന്‍കുമാറിനെ സന്ദര്‍ശിച്ചു നേരത്തെ പരാതി നല്‍കിയിരുന്നു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ കാണാനുള്ള ശ്രമത്തിനിടെ പോലീസ് ആസ്ഥാനത്തിനു മിന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരന് ശ്രീജിത്തും ഉള്‍പ്പെടെയുള്ളവരെ ബലപ്രയോഗം നടത്തിയ മ്യൂസിയം എസ്ഐയ്ക്കും എസിപിക്കുമെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.






