
തിരുവന്മല: പിതാവിന്റെ സഹോദരി വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്യജാതിയില്‍ നിന്നും വിവാഹം കഴിച്ചതിന്റെ പേരില്‍ 10 വയസ്സുകാരനും ആറു വയസ്സുകാരിക്കും നാട്ടുക്കൂട്ടത്തിന്റെ ഊരുവിലക്കും അയിത്തവും. പോലീസിനെയും കോടതിയെയും വരെ വെല്ലുന്ന കങ്കാരുകോടതികളുള്ള തമിഴ്നാട് ഹസനാമാപെട്ട് ഗ്രാമത്തിലെ നെയ്ത്തും കൃഷിയും ചെയ്യുന്ന സെണ്ഗുന്ദ മുതലിയാര്‍ സമുദായത്തില്‍ പെട്ടവരാണ് പയ്യനു മുന്നില്‍ തങ്ങളുടെ വീടുകള്‍ കൊട്ടിയടയ്ക്കുന്നത്. ഇവരുമായി ആരും സഹകരിക്കരുതെന്ന നാട്ടുക്കൂട്ടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അയിത്തം.
അന്യജാതിക്കാരുമായുള്ള വിവാഹം കര്‍ശനമായി വിലക്കിയിരിക്കുന്ന ഗ്രാമത്തില്‍ 12 വര്‍ഷം മുമ്പാണ് പയ്യന്റെ ആന്റി മിശ്രവിവാഹം ചെയ്ത് നാട്ടുക്കൂട്ടത്തിന്റെ നിയമം ലംഘിച്ചത്. സഹോദരി അന്യജാതിയില്‍ നിന്നും വിവാഹം കഴിച്ചതോടെ പയ്യന്റെ മുത്തച്ഛനും 35 കാരനായ പിതാവിനും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മക്കളും ഇരകളാക്കപ്പെട്ടിരിക്കുന്നത്. സഹോദരി വണ്ണിയാര്‍ സമുദായത്തില്‍ പെട്ട ഒരു യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ 20,000 രൂപയാണ് പിതാവിന് നാട്ടുക്കൂട്ടം പിഴ വിധിച്ചത്. പണം നല്കാന് നിര്‍വ്വാഹമില്ലെങ്കില്‍ സമൂഹത്തിലെ ഏറ്റവും നാണക്കേടിന് കാരണമാകുന്ന കാലു പിടിക്കല്‍ ചെയ്യാന്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടു. ഇങ്ങിനെ നാട്ടുക്കൂട്ടത്തിലെ 30-40 പേരുടെ കാലില്‍ വീണപ്പോള്‍ പിഴയുടെ തുക കുറച്ച് 4,500 ആക്കി. കുടുംബത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
വീണ്ടും ഇതേ വിഷയം വീണ്ടും വന്നത് പിന്നീട് 2014 ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മകള്‍ മൃതദേഹം കാണാന്‍ വന്നപ്പോഴാണ്. ഇതിന് ശിക്ഷയായി യുവാവിന് വിധിച്ചത് 25,000 രൂപ പിഴയയായിരുന്നു. യുവാവ് പിന്നീട് എല്ലാവരുടേയും കാലുപിടിച്ച് ശിക്ഷ 4,500 ആക്കി കുറച്ചു. ഇതില്‍ 3,000 രൂപ അടച്ച തന്നോട് 1,500 രൂപ അടയ്ക്കാത്തതിന് വിശദദീകരണം നല്കാന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇയാളുടെ 10, ആറ് വയസ്സുള്ള കുട്ടികള്‍ക്ക് വരെ ഗ്രാമത്തില്‍ വിവേചനം നേരിടേണ്ടി വന്നിരിക്കുകയാണ്. അയല്‍ക്കാരാരും ഈ കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കാറില്ല.
ഗ്രാമത്തിലെ മുതിര്‍ന്നവര്‍ വരുന്ന നാട്ടുക്കൂട്ടത്തിന്റെ ശിക്ഷയില്‍ നിന്നും തലയൂരാന്‍ ആര്‍ക്കും കഴിയാറില്ല. അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഈ വിധി നേരിടേണ്ടി വരുന്നുണ്ട്. കുടുംബാംഗങ്ങള്‍ ആരെങ്കിലും ജാതിക്ക് പുറത്ത് വിവാഹം കഴിച്ചാല്‍ ഗ്രാമത്തിലുള്ള കുടുംബം ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ഏകദേശം 2,500 പേരോളം ജനസംഖ്യയുള്ള ഗ്രാമത്തില്‍ മൂന്നോ നാലോ കുടുംബങ്ങളെ ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം നെയ്ത്തും കൃഷിയും ചെയ്യുന്ന സെണ്ഗുന്ദ മുതലിയാര്‍ ജാതിയില്‍ നിന്നുള്ളവരാണ്. ഗ്രാമത്തെ ബാധിക്കുന്ന എല്ലാ വിഷയവും ഇവിടുത്തെ മുതിര്‍ന്നവരുടെ കൂട്ടം ചര്‍ച്ച ചെയ്യുകയും ശിക്ഷ വിധിക്കുകയും ചെയ്യും.






