
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ 24 നിലയുള്ള പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. തീ വിഴുങ്ങിയ കെട്ടിടത്തിനുള്ളില്‍ നിന്ന് കാണാതായ നിരവധി പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തീ വിഴുങ്ങിയ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി തെരേസ മേ അന്വേഷണത്തിനു ഉത്തരവിട്ടു. തീ വിഴുങ്ങിയ കെട്ടിടത്തിനുള്ളില്‍ നിന്ന് ഇതുവരെ 65 പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
ലങ്കാസ്റ്റര്‍ വെസ്റ്റ് എസ്റ്റേറ്റില്‍ ലറ്റിമീര് റോഡിനു സമീപമുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. മൂന്ന്, നാലോ നിലകളിലെ ഏതെങ്കിലും റഫ്രിജറേറ്ററില്‍ നിന്ന് അഗ്നിബാധ ഉണ്ടായതാകാമെന്നാണ് നിഗമനം. കെട്ടിടത്തിനുള്ളിലെ 120 ഫ്ലാറ്റുകളിലായി 600 പേര് ഉണ്ടായിരുന്നു.






