
ലണ്ടന്‍:ലണ്ടനിലെ കുളിരുള്ള പുലര്ച്ചെയില് ഉറക്കത്തിന്റെ അഗാതതയില്‍ ആയിരുന്നു ആ ദുരന്തം തീ നാളത്തിന്റെ രൂപത്തില്‍ 24 നില കെട്ടിടത്തില്‍ പതിച്ചത്. താഴത്തെ നിലയില്‍ നിന്ന് പടര്‍ന്ന തീ ഒരു ഗോളമായി ആ കെട്ടിടത്തെ വിഴുങ്ങി. നിലവിളികളും, സങ്കടക്കടലും ബാക്കിയായി.. നിരവധി ജീവനുകള്‍ പൊലിഞ്ഞു..
ഗ്രെന്‍ഫെല്‍ കെട്ടിടത്തിന്റെ 23-ാം നിലയിയുടെ കോണിപ്പടിയുടെ താഴെ വരെ തീ ആളി എത്തിയപ്പോള്‍ ോറിയ ട്രെവിസനും- മാര്‍ക്കോ ഗൊട്ടാര്ഡിക്കും ഒന്നും ചെയ്യാനുണ്ടായില്ല. മരണത്തിന്റെ രൂപത്തില്‍ തീനാളം തൊട്ടടുത്തെത്തിയപ്പോള്‍ ഈ ദമ്പതികള്‍ വിളിച്ചത് സ്വന്തം അച്ഛനേയും അമ്മയേയുമായിരുന്നു.
എന്നോട് ക്ഷമിക്കണം, ഇനിയൊരിക്കലും എനിക്ക് നിങ്ങളെ പുണരാനാവില്ല, ോറിയ ഫോണിലൂശട അച്ഛനോട് പറഞ്ഞ വാക്കുകളാണിവ. കോണിപ്പടിയുടെ താളെ വരെ തീ എത്തി. എനിക്ക് മരിക്കണ്ട.. എനിക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ടായിരുന്നു. എനിക്കു വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി. ഞാന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുകയാണ്. സ്വര്‍ഗ്ഗത്തില്‍ നിന്ന് നിങ്ങളെ സഹായിക്കാം.- ോറിയയുടെ അവസാന വാക്കുകള്‍ അച്ഛന് ലോറിസ് നെഞ്ചുപൊട്ടി വീണ്ടും ഓര്‍ക്കുന്നു.
മൂന്നു മണിയോടെ എത്തിയ ഫോണ്‍ കോള്‍ കട്ടായതോടെ തിരികെ നിരന്തരം വിളിച്ചെങ്കിലും കിട്ടിയില്ലെന്നും അച്ഛന് പറയുന്നു.
ോറിയയുടെ ഭര്‍ത്താവ് മാര്‍ക്കോയും മാതാപിതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. ആദ്യ വിളിയില്‍ ഭയപ്പെടേണ്ട എന്ന് പറഞ്ഞെങ്കിലും പിന്നാലെ പറഞ്ഞു അപ്പാര്‍ട് മെന്റ് പുക കൊണ്ട് നിറഞ്ഞുവെന്നും പറഞ്ഞ്തായും മാര്‍ക്കോയുടെ പിതാവ് ജിയാനിയോ ഓര്‍മ്മിക്കുന്നു.
ആര്‍ക്കിടെക്ട് ബിരുദധാരികളായ ഈ ഇറ്റാലിയന്‍ ദമ്പതികള്‍ രക്ഷപ്പെടാന്‍ സാധിക്കാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു.






