
ചാംപ്യന്‍സ് ട്രോഫി ഫൈനലിന് മുന്‍പ് പാകിസ്താന് നായകന് സര്‍ഫറാസ് ഖാന്റെ കുഞ്ഞിനെ താലോലിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിയുടെ ചിത്രം വൈറലായി. ഇന്ത്യ-പാകിസ്താന് ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് ധോണിയുടേയും കൈക്കുഞ്ഞിന്റേയും ചിത്രം പുറത്തു വന്നത്. കുഞ്ഞ് പാകിസ്താന്റെ ഏകദിന ടീം നായകന് സര്‍ഫറാസ് അഹമ്മദിന്റെ മകനാണ്.
രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയോ കളിക്കളത്തിലോ പോരോ ഒന്നും താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ല എന്നതിന്റെ തെളിവാകുകയാണ് ധോണിയുടെ ചിത്രം. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. ചാംപ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി ഒരു മനോഹര ചിത്രമെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
കഴിഞ്ഞ ദിവസം പാകിസ്താന് സെമിയില്‍ പ്രവേശിച്ചപ്പോള്‍ ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങള്‍ അഭിനന്ദിച്ചിരുന്നു. ഇന്ത്യ സെമിയില്‍ കടന്നപ്പോള്‍ ഷോയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി തുടങ്ങിയവരും ഇന്ത്യയെ അഭിനന്ദിച്ചിരുന്നു.







Comments