ബീജിംഗ്: ആകാശച്ചുഴയില്പെട്ട ചൈനീസ് എയര്‍ലൈന്‍സ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പാരീസില്‍ നിന്നും ചൈനയിലെ കിമിംഗ് നഗരത്തിലേക്ക വന്ന ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ എം.യു774 വിമാനമാണ് ആകാശച്ചുഴയില് പെട്ടത്.
അപ്രതീക്ഷിതമായി വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരില്‍ പലരും സീറ്റില്‍ നിന്ന് തെറിച്ചുപോയി. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലയിടിച്ചും ലഗേജ് ദേഹത്തുവീണുമാണ് പലര്‍ക്കും പരിക്കേറ്റത്. നാലു പേരുടെ നില ഗുരുതരമാണെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
രണ്ടു തവണ ശക്തിയേറിയ ആകാശച്ചുഴിയിലും മൂന്നു തവണ ചെറിയ ആകാശച്ചുഴിയിലും വിമാനം പെട്ടിരുന്നു. പത്ത് മിനിറ്റോളം വിമാനം ആകാശത്ത് ആടിലുലഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇതേ കമ്പനിയുടെ വിമാനം അപകടത്തില്‍ പെടുന്നത്. ജൂണ്‍ 11ന് സിഡ്നിയില്‍ നിന്ന് ഷാങ്ഹായിലേക്ക് പുറപ്പെട്ട എം.യു 736 വിമാനത്തിന്റെ എന്‍ജിനില്‍ ദ്വാരം കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

Comments