കായംകുളം: റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനില്‍ നിന്ന് പെട്രോള്‍ ചോരുന്നു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നാണ് ഇന്ധനം ചോരുന്നത്. മറ്റ് ട്രെയിനുകളിലെ യാത്രക്കാരാണ് ഇന്ധനം ചോരുന്നത് കണ്ട് റെയില്‍വേയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ഇന്ധനവുമായി തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനിലെ ടാങ്കില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായിരിക്കുന്നത്. എന്നാല്‍ ചെറിയ ചോര്‍ച്ചയാണെന്നും ഭയപ്പെടാനില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ചോര്‍ച്ച അടയ്ക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.






