ന്യൂഡല്‍ഹി: ഇന്നലെ കോയമ്പത്തൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത റിട്ടയേര്‍ഡ് കൊല്‍കത്ത ഹൈക്കോടതി ജഡ്ജി കര്‍ണന്റെ ജാമ്യഹര്‍ജ്ജി സുപ്രീം കോടതി തള്ളി. ശിക്ഷയില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി.
കോടതീയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ചീഫ് ജസ്റ്റീസ് ആയിരുന്ന കര്‍ണനെ ആറ് മാസത്തെ തടവ് ശിക്ഷയാണ് സുപ്രീം കോടതി വിധിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് 40 ദിവസത്തോളം ഒളിവില്‍ പോയ കര്‍ണനെ ഇന്നലെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം കര്ണന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.
മെയ് ഒന്‍പതിനാണ് കര്‍ണനും സുപ്രീം കോടതി ജഡ്ജിമാരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതേത്തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ അതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതി അലക്ഷ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.






