
തലനാഴിയ്ക്ക് അപകടം ദുരന്തം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് ഓസ്ട്രിയ. ഒരു ഹെലികോപ്ടറിന്റെ ലാന്‍ഡിംഗ് ആണ് ഇവരെ ആശങ്കയിലാക്കിയത്. വേണ്ടത്ര ശ്രദ്ധയില്ലാതെ ഹെലികോപ്ടറിന്റെ പൈലറ്റ് ലാന്‍ഡിംഗിന് ശ്രമിച്ചതാണ് അപകടത്തിന് വഴിവച്ചത്. ഹെലികോപ്ടറിന് പിന്നീട് തീ പിടിച്ചതായും പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഇക്കഴിഞ്ഞ മെയില്‍ നടന്ന സംഭവത്തിന്റെ 19 സെക്കന്‍ഡ് ദൈര്ഥ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഞെട്ടിക്കുന്ന വീഡിയോ കാണാം.
ഹെലികോപ്ടര്‍ സ്ഥലത്തെ ഒരു വിമാനത്താവളത്തിന് സമീപമാണ് ലാന്‍ഡ് ചെയ്തത്. എന്നാല്‍ നിലത്ത് ഉറയ്ക്കാന്‍ കഴിയാതെ നിരങ്ങിനീങ്ങിയ ഹെലികോപ്ടറിന്റെ പങ്ക സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തട്ടി തെറിച്ചുവീണു. സമീപത്തുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ബെല്‍ എഎച്ച്-1 കോബ്ര ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്. പാര്‍ക്കിംഗില്‍ വന്ന അപാകതയാണ് അപകടത്തിന് കാരണമെന്ന് പൈലറ്റ് അറിയിച്ചതായി കമ്പനി വ്യക്തമാക്കി.






