കോഴിക്കോട്: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് ജെഡിയു കേരള ഘടകം നേതാവ് എം.പി വീരേന്ദ്രകുമാര്‍ എം.പി. ജെഡിയു ദേശീയ നേതൃത്വം കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ അറിയിച്ചതായി വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷം വോട്ട് ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പഴയ സോഷ്യലിസ്റ്റാണെന്ന് പറഞ്ഞാണ് നിതീഷ് കുമാര്‍ പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ആ ന്യായം അംഗീകരിക്കാനാകില്ലെന്ന് വീരേന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു.






