തിരുവനന്തപുരം/പാലക്കാട്: ബറ്റാലിയന് എ.ഡി.ജി.പി സുധേഷ് കുമാറിന്റെ വീട് വൃത്തിയാക്കാനും അടുക്കളപ്പണിക്കുമായി ഓരോ ദിവസവും നിയോഗിക്കുന്നത് അഞ്ചു ക്യാമ്പ് ഫോളോവര്‍മാരെ. ക്യാമ്പ് ഫോളോവര്‍മാരെ മേലുദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിക്കു നിയോഗിക്കരുതെന്ന ഡി.ജി.പി: ടി.പി സെന്‍കുമാറിന്റെ സര്‍ക്കുലര്‍ മറികടന്നാണ് എസ്.എ.പി. ക്യാമ്പിലെ താല്‍ക്കാലിക ജീവനക്കാരായ ഇവരെ അടുക്കളപ്പണിക്കായി നിയോഗിക്കുന്നത്.
വിജിലന്‍സ് എ.ഡി.ജി.പി അനില്‍കാന്തിന്റെ വീട്ടില്‍ രണ്ടും പോലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി. പ്രകാശ്, എസ്.എ.പി. ക്യാമ്പ് കമാന്‍ഡന്റായി വിരമിച്ച പി.എസ്. അബ്ദുള്‍ റസാഖ് എന്നിവരുടെ വീടുകളില്‍ ഒന്നു വീതവും ക്യാമ്പ് ഫോളോവര്‍മാരെ ദിവസേന വീട്ടുജോലിക്കായി അയയ്ക്കുന്നുണ്ട്. തന്റെ വീട്ടുജോലിക്കു വിടുന്ന ക്യാമ്പ് ഫോളോവര്‍മാര്‍ വെളുത്തവരും കഷണ്ടിയില്ലാത്തവരും ആയിരിക്കണമെന്ന് സുധേഷ് കുമാറിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഒരു കാരണവശാലും കറുത്തവരെ വേണ്ട.
സുന്ദരനല്ലാത്ത ഒരാളെ ജോലിക്കായി നിയോഗിച്ചതിന്റെ പേരില്‍ എ.ഡി.ജി.പി. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് കമാന്‍ഡന്റിനെ വിളിച്ച് ശകാരിക്കുകയും ചെയ്തു. മണ്ണന്തലയിലെ വീട്ടിലാണ്(ക്യാമ്പ് ഓഫീസ്) ക്യാമ്പ് ഫോളോവര്‍മാരെ വീട്ടുവേലയ്ക്കു നിയോഗിക്കുന്നത്. തന്റെ വീട്ടില്‍ ജോലിക്കു വരാന്‍ തയാറല്ലാത്തവരെ പിരിച്ചുവിടാനും സുധേഷ് കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബറ്റാലിയന് എ.ഡി.ജി.പിയായി അടുത്തിടെ തലസ്ഥാനത്തെത്തിയ സുധേഷ് കുമാര്‍, ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചാണ് രാത്രി വീട്ടുസാധനങ്ങള്‍ ഇറക്കിയത്. സുധേഷ് കുമാറിന്റെ വളര്‍ത്തുനായയെ പരിചരിക്കുന്നതിനിടെ ഡോഗ് സ്ക്വാഡിലെ പോലീസുകാരനെ പട്ടി കടിച്ച സംഭവം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്യാമ്പ് ഫോളോവര്‍മാരെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സെന്‍കുമാര്‍ നേരത്തേ കര്‍ശനമായി വിലക്കിയിരുന്നു. അങ്ങനെ നിയോഗിക്കപ്പെടുന്ന ക്യാമ്പ് ഫോളോവര്‍മാരുടെ വേതന ഇനത്തില്‍ സര്‍ക്കാരിനു ചെലവാകുന്ന തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇടതുസര്‍ക്കാര്‍ സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതോടെ ക്യാമ്പ് ഫോളോവര്മാര്ക്കു വീട്ടുജോലി പതിവായി. പോലീസ് ക്യാമ്പിലെ പാചകം, അലക്ക്, ശുചീകരണം, മുടിവെട്ട് എന്നിവയാണ് ക്യാമ്പ് ഫോളോവര്‍മാരുടെ ജോലി. നാലു വര്‍ഷമായി നിയമനം നടക്കാത്തതില്‍ ഈ വിഭാഗത്തില്‍ ആള്‍ക്ഷാമം രൂക്ഷമാണ്. ഇതേത്തുടര്‍ന്ന് മൂന്നു കൊല്ലം മുമ്പാണ് എസ്.എ.പി. ക്യാമ്പില്‍ 20 പേരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ചത്. തൃശൂര്‍ റേഞ്ച് പരിധിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യാന്‍ പഠിക്കുന്ന തിരക്കിലാണ്.
ചാടി സ്റ്റേഷന് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തൊടുക അത്ര എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം മേല്‍ക്കൂര തൊടാനായി ചാടിയ എസ്.ഐയുടെ തൊപ്പി നിലത്തുവീണതു സേനയിലാകെ അമര്‍ഷം പടര്‍ത്തുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അന്ന് ഉന്നത ഉദ്യോഗസ്ഥന്റെ ഇന്സ്പെക്ഷന് പരേഡ് നിശ്ചയിച്ചിരുന്നു. പോലീസുകാരെല്ലാം അതിനു തയാറായാണ് എത്തിയത്. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥന് വന്നപ്പോള്‍ െവെകുന്നേരം നാലര കഴിഞ്ഞു. വരവ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞത് വളരെ െവെകിയാണ്.
സ്റ്റേഷനു പുറത്ത് നല്കിയ ജനറല്‍ സല്യൂട്ട് മുതല്‍ നടന്നതൊന്നും ഉന്നതന് ഇഷ്ടമായില്ല. അതിന്റെ പേരില്‍ സി.ഐക്ക് കണക്കിനു ശകാരം കിട്ടി. സ്റ്റേഷനില്‍ പ്രവേശിച്ചപ്പോള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നല്കിയ സല്യൂട്ട് അത്രപോരെന്ന് ഉന്നതന് വിധിയെഴുതി. വീണ്ടും സല്യൂട്ട് അടിപ്പിച്ചിട്ടും തൃപ്തിയായില്ല. തുടര്‍ന്ന്, സല്യൂട്ട് പഠിപ്പിച്ചുകൊടുക്കാന്‍ സി.ഐയോടു നിര്‍ദേശിച്ചു. സി.ഐയുടെ ശിക്ഷണത്തില്‍ സ്റ്റേഷനു പുറത്തിറങ്ങി സല്യൂട്ട് പഠിച്ചെത്തിയ എസ്.ഐ. വീണ്ടും സല്യൂട്ട് ചെയ്തെങ്കിലും പോരെന്നായി ഉന്നതന്.
ഉദ്യോഗസ്ഥരെല്ലാം നോക്കിനില്‍ക്കെ സ്റ്റേഷന്റെ മേല്‍ക്കൂര ചാടി തൊടാനായി നിര്‍ദേശം. അനുസരിക്കുകയല്ലാതെ മാര്‍ഗമില്ലാത്തതിനാല്‍ എസ്.ഐ. നാലു തവണ ചാടി. മേല്‍ക്കൂര തൊടാനായില്ലെന്നു മാത്രമല്ല, നാലാംതവണ തൊപ്പി നിലത്തു വീഴുകയും ചെയ്തു. അതിനുശേഷമാണ് ചാട്ടം അവസാനിപ്പിച്ചത്. എസ്.ഐയെ ചാടിച്ച ഉന്നതന് പോലീസുകാരെ നിരത്തിനിര്ത്തിയശേഷം വനിതാ പോലീസുകാരിയെ ''ആണിനെപ്പോലെ യുണ്ട്'' എന്നുപറഞ്ഞ് അപമാനിച്ചതായും ആക്ഷേപമുണ്ട്.
പരിശോധനയുടെ പേരില്‍ പോലീസുകാരുടെ മനുഷ്യാവകാശവും വ്യക്തിത്വവും തകര്‍ക്കുന്ന മേലുദ്യോഗസ്ഥന്റെ നടപടിയില്‍ സേനയില്‍ അമര്‍ഷം പുകയുകയാണ്. പൊതുജനങ്ങളോട് സൗഹാര്‍ദപരമായി പെരുമാറാന്‍ ഉപദേശിക്കുന്നവര്‍ കീഴുദ്യോഗസ്ഥരോട് മനുഷ്യത്വമില്ലാതെ പെരുമാറുന്നതിലാണ് അതൃപ്തി.

Comments