
തിരുവനന്തപുരം : കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില് കുമാര് നടന് ദിലീപിന് അയച്ചത് എന്ന തരത്തില് പുറത്തു വന്നിരിക്കുന്ന കത്ത് എഴുതാന് ഉപയോഗിച്ചിരിക്കുന്ന കടലാസ് കാക്കനാട് ജയിലിലേതു തന്നെ. കടലാസും മുദ്രയും ജയില് അധികൃതര് തിരിച്ചറിഞ്ഞു. കേസാവശ്യത്തിന് എന്നു പറഞ്ഞ് സുനില് കുമാര് പേപ്പര് വാങ്ങിയിരുന്നുവെന്നും ജയില് ജീവനക്കാര് പറയുന്നു.
ജയിലിലെ അന്തേവാസികള്ക്ക് അവര് ആവശ്യപ്പെട്ടാല് കടലാസ് നല്കാറുണ്ടെന്ന് ജയില് അധികൃതര് പറയുന്നു. ഇത്തരത്തില് പള്സര് സുനിക്കും കടലാസ് കൈമാറിയിട്ടുണ്ട്. മുദ്രവച്ച കടലാസാണ് കൈമാറിയതെന്നും അധികൃതര് പറയുന്നു.കാക്കനാട് ജയിലില് കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നല്കിയത്. കത്ത് കഴിഞ്ഞ ഏപ്രില് 20ന് ദിലീപ് പോലീസിന് കൈമാറുകയും ചെയ്തിരുന്നു.







Comments