
ലണ്ടന്‍ : കുട്ടികളോട് ഹോംവര്‍ക്കായി ആത്മഹത്യാ കുറിപ്പ് കൊണ്ടുവരാന്‍ പറഞ്ഞ ഇംഗ്ലീഷ് അധ്യാപികയ്ക്ക് എതിരെ ഇംണ്ടില്‍ പ്രതിഷേധം. ലണ്ടനിലെ കിഡ്ബ്രൂക്കില്‍ തോമസ് ടാലിസ് സ്കൂളിലാണ് വിവാദ സംഭവം നടന്നത്.
ഷേക്സ്പിയറിന്റെ മാക്ബത്ത് പഠിപ്പിക്കുന്ന അധ്യാപികയാണ് താന്‍ പഠിപ്പിക്കുന്ന 60 ഓളം വിദ്യാര്‍ത്ഥികളോട് ഹോംവര്‍ക്കായി ആത്മഹത്യാക്കുറിപ്പ് എഴുതിക്കൊണ്ടു വരാന്‍ ആവശ്യപ്പെട്ടത്. മാക്ബത്തിലെ അവസാന ഭാഗത്ത് ലേഡി മാക്ബത്ത് സ്വന്തം ജീവനെടുക്കുന്ന കഥാസന്ദര്‍ഭം കുട്ടികളെ പഠിപ്പിച്ച ശേഷമാണ് കുട്ടികളോട് അവരുടെ പ്രിയപ്പെട്ടവര്‍ക്കായി വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് എഴുതി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്.
അധ്യാപിക ഉന്നയിച്ച ഈ ആവശ്യത്തിനു ശേഷം കുട്ടികളില്‍ പലരും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്ന് ആരോപിച്ചാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.






