തൃശൂര്‍: രണ്ടാഴ്ച മാത്രമേ കള്ളനോട്ട് അടിച്ചുള്ളുവെന്ന് തൃശൂരിലെ ബിജെപി പ്രവര്‍ത്തകര്‍. കള്ളനോട്ട് അടിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങിയത് ജൂണ്‍ 10നാണ്. രണ്ടാഴ്ച മാത്രമേ നോട്ട് അടിച്ചുള്ളൂവെന്നും പ്രതികളായ രാഗേഷ്, സഹോദരന് രാജേഷ് എന്നിവര്‍ മൊഴി നല്കി. എന്നാല്‍ പ്രതികളുടെ അവകാശവാദം പോലീസ് വിശ്വസിച്ചിട്ടില്ല.
മൂന്ന് മാസമായി കള്ളനോട്ട് അടിച്ചു വിതരണം ചെയ്തിരുന്നതായാണ് പോലീസിന്റെ സംശയം. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. കള്ളനോട്ട് അടിക്ക് പിന്നില്‍ ഉന്നത ബന്ധങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നതിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനിച്ചു.
ഒബിസി മോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി രാജീവ് ഏരാശേരി, സഹോദരന് രാഗേഷ് എന്നിവരാണ് കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പിടിയിയാലത്.






