
കൊച്ചി: കൊച്ചി പുറംകടലില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും നഷ്ടപരിഹാരം നല്കാന് തയാറാണെന്ന് കപ്പല്‍ കമ്പനി. ബോട്ട് ഉടമകളും മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുകളും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കമ്പനി നിലപാട് അറിയിച്ചത്. കേസ് അന്തിമ വാദത്തിനായി ജൂലൈ പത്തിലേക്ക് മാറ്റി.
ജൂണ്‍ 10നായിരുന്നു സംഭവം. കാര്‍മല്‍മാത ബോട്ടാണ് ഫോര്‍ട്ട്കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. പനമയില് രജിസ്റ്റര്‍ ചെയ്ത ആംബര്‍എല്‍ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ട് ഇടിച്ചത്. അപകടത്തില്‍ രണ്ടു പേര് മരിച്ചിരുന്നു. ഒരാളെ കാണാതായി. സംഭവുമായി ബന്ധപ്പെട്ടു കപ്പലിന്റെ ക്യാപ്റ്റനെയും നാവികനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.






