തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്കെതിരെ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് ജോസഫൈന് പറഞ്ഞു. അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും അവര്‍ കുറ്റപ്പെടുത്തി. സിനിമയിലെ വനിതാ കൂട്ടായ്മയുടെ പരാതി വിശദമായി അന്വേഷിച്ച് നടപടി എടുക്കുമെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരു താരങ്ങളും സംഘടനയ്ക്ക് ഒരുപോലെയാണെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ഈ നിലപാടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അമ്മ യോഗത്തിന് ശേഷം താരങ്ങളായ മുകേഷ്, ഇന്നസെന്റ് എന്നിവര്‍ പ്രതികരിച്ച രീതി ശരിയായില്ലെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു.






