
ന്യൂഡല്‍ഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന നിയമം മറികടക്കാന്‍ പാതകളുടെ പദവി എടുത്തു കളയുന്ന നടപടിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. മദ്യ നിരോധനത്തിന് ഹര്‍ജി നല്‍കിയിരുന്ന അറൈവ് സേഫ് സൊസൈറ്റിയാണ് പുതിയ ഹര്‍ജിയും നല്‍കിയത്. ദേശീയ, സംസ്ഥാന പാതകള്‍ നാലുവരിയാക്കാനുള്ള തീരുമാനങ്ങള്ക്കിടെയാണ് പദവി എടുത്തു മാറ്റിയത്. വികസനത്തിനെതിരായ നടപടിക്കെതിരെ നിരവധി ഹര്‍ജികള്‍ എത്തിയിരുന്നു.
ചണ്ഡീഗഡ്, ഹൈദരാബാദുള്പ്പെടെയുള്ള നഗരങ്ങളില്‍ പാതകളുടെ പദവി എടുത്ത് കളഞ്ഞ് മദ്യശാലകള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. വേനലവധിക്ക് മുന്‍പ് അപേക്ഷ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കട്ടെയെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാകും.






