
ന്യൂഡല്‍ഹി: പക്ഷി ഇടിച്ചതിനെതുടര്‍ന്ന് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് കോലാലംപൂരിലേയ്ക്ക് പുറപ്പെട്ട എയള് ഏഷ്യയുടെ എ330 വിമാനമാണ് നിലത്തിറക്കിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന 345 യാത്രക്കാരും 14 ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഏഷ്യ വക്താവ് പറഞ്ഞു.
പക്ഷികളുമായുള്ള ഇടിയുടെ ആഘാതത്തില്‍ നാല്-അഞ്ച് തവണ വലിയ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന്റെ എന്ജിന് ഭാഗത്തുനിന്നും തീ ഉയര്‍ന്നതായും ചില യാത്രികര്‍ പറഞ്ഞു. പക്ഷികള്‍ ഇടിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതായും ഓസ്ട്രേലിയയിലെ സിവില്‍ ഏവിയേഷന്‍ വക്താവ് പീറ്റര്‍ ഗിബ്സോ വ്യക്തമാക്കി.
പൈലറ്റിന്റെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയതെന്ന് എയര്‍ ഏഷ്യ വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എയര്‍ ഏഷ്യ വിമാനം അടിയന്തര സാഹചര്യത്തില്‍ നിലത്തിറക്കുന്നത്.






