
ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട റിലയന്‍സ് ജിയോ മറ്റൊരു വന്‍ ഓഫറുമായി രംഗത്തെത്തി. ജിയോ സിം കാര്‍ഡിനൊപ്പം ജിയോഫി ഫേംവെയര്‍ വാങ്ങുന്നവര്‍ക്ക് പുതിയ ഓഫറുകള്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. റിലയന്‍സ് ജിയോ 224ജിബി ഡാറ്റ ആണ് ഓഫര്‍ നല്‍കിയിരിക്കുന്നത് .
പുതിയ ജിയോഫി ഉപകരണവും പുതിയ ജിയോ സിമ്മും വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകു. ഇതുവഴി 224 ജിബി ഡേറ്റയും ലഭിക്കുമെന്നും ജിയോ അറിയിച്ചു. ജിയോയുടെ സമ്മര്‍ സര്പ്രൈം ഓഫര്‍ ഈ മാസാവസാനത്തോടെ അവസാനിക്കും.
നിലവില്‍ റിലയന്‍സ് ജിയോ ആണ് ധന് ധാന ധന് സംവിധാനം ഒരു ദിവസം ശരാശരി 309 രൂപ 509 രൂപ നിരക്കില്‍ 84 ജിബി ദിവസത്തേക്ക് 1 ജിബി ,2ജിബി ഡാറ്റ നല്‍കുന്നത്. പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.






