തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിരുന്നു.
ഇത് സംബന്ധിചുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം നെഹ്‌റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്തുവന്നു. കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തുവന്നിരുന്നു.
സുധാകരന്റെ നടപടി തെറ്റായി പോയെന്ന് യുത്ത് കോണ്‍ഗ്രസും പറഞ്ഞു. നേതാവിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരനും രംഗത്തുവന്നു. എന്നും നെഹ്‌റു ഗ്രൂപ്പിനും കൃഷ്ണദാസിനും എതിരാണ് പാര്‍ട്ടി നിലപാടെന്നും വിഷയം രാഷ്ട്രീയ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.






