തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്ന് (ഓഗസ്റ്റ് 5) കൂടി അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2026 ജനുവരി 1-നോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അപേക്ഷിക്കാം.
ഓൺലൈനായി www.sec.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിക്കും.
ജൂലൈ 21-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും 4 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
ഉപതെരഞ്ഞെടുപ്പിനായി 385 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. കരട് വോട്ടർ പട്ടിക ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, താലൂക്ക്, വില്ലേജ് ഓഫീസുകൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ പരിശോധിക്കാം.
കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലെ 38 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവ ഉൾപ്പെടുന്നു.

Comments