
തിരുവനന്തപുരം : ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന്റെ സ്ഥാനചലനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശ്രീറാമിനെ മാററിയതില് എന്തെങ്കിലും എതിര്‍പ്പുള്ളതായി തനിക്ക് അറിയില്ല. ശ്രീറാമിന് സര്‍ക്കാര്‍ പ്രമോഷന് നല്‍കിയതാണെന്നും ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാമിനെ സ്ഥലം മാറ്റുന്നത് സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തിന്മേലാണ് നടപടി.






