
മുന്നാര്‍: സ്ഥാനക്കയറ്റം സംഭവിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ വിമര്‍ശിച്ച് എസ്. രാജേന്ദ്രന് എം.എല്‍.എ രംഗത്ത്. സബ് കളക്ടര്‍ എന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നെന്നും ജനകീയ വിഷയങ്ങളില്‍ ഒന്നും തന്നെ അദ്ദേഹം ഇടപെട്ടിരുന്നില്ലെന്നും എസ്. രാജേന്ദ്രന് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള വെങ്കിട്ടരാമന്റെ നീക്കങ്ങളെ മുന്‍പന്തിയില്‍ നിന്ന് എതിര്‍ത്തവരില്‍ ഒരാളായിരുന്നു രാജേന്ദ്രന്.
മാനന്തവാടി സബ്കളക്ടര്‍ ദേവികുളത്തിന്റെ ചാര്‍ജ് പകരം ഏല്‍ക്കുമെന്നാണ് വിവരങ്ങള്‍. ശ്രീറാമിന്റെ പുതിയ നിയമനം എംപ്ലോയ്മെന്റ് ഡയറക്ടറായിട്ടാണ്. നാലുകൊല്ലമായ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്ന വിശദീകരണമാണ് സര്‍ക്കാര്‍ ഇതിന് നല്കിയതും. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന് വാര്‍ത്തകളില്‍ നിറയുന്നത്.






