
തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരത്ത് എത്തി പൊള്ളലേറ്റു മരിച്ച യുവമോര്‍ച്ചാ നേതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇയാള്‍ ഒറ്റയ്ക്ക് പാലക്കാടു നിന്നും തിരുവനന്തപുരത്ത് എത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ആത്മഹത്യ ചെയ്യാന്‍ തക്ക കാരണമില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് യുവമോര്‍ച്ചാ നേതാവായ സജിന്‍രാജ് മരിച്ചത്.
തല ഒഴികെ ദേഹം മുഴുവന്‍ പൊള്ളിയ നിലയില്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചിരുന്നു. മൊബൈല്‍ പരിശോധിച്ച പോലീസ് ഇയാള്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും അതിനെ തുടര്‍ന്ന് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നെന്നുമാണ് പറയുന്നത്. എന്നാല്‍ ഇത് തള്ളിയ കുടുംബം മരണത്തില്‍ ദുരൂഹത ആേരാപിക്കുന്നു. ആത്മഹത്യ ചെയ്യേണ്ട കാര്യം സജിനില്ല എന്നാണ് അനുജന് ജിതില്‍ പറഞ്ഞത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സജിന്റെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുമുണ്ട്. സജിന്‍ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് വരേണ്ട കാര്യമില്ല. ഇയാളുടെ മൊബൈലില്‍ നിന്നും അവസാനമായി സന്ദേശം പോയിരിക്കുന്നത് ഒരു പെണ്‍കുട്ടിക്ക് ആയിരുന്നു. കേസ് ആത്മഹത്യയാക്കി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണമടയുകയുമായിരുന്നു.
വീടിനും നാടിനും ഒരു പോലെ പ്രിയങ്കരനായ സജിന്‍ രാഷ്ട്രീയമായി ഭിന്നതകളുണ്ടെങ്കില്‍ പോലും എല്ലാവര്ക്കും പ്രിയങ്കരനായ വ്യക്തിയാണെന്നും കുടുംബം പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ തന്നെ ആരോ പെട്രോളൊഴിച്ച് കത്തിച്ചെന്ന് ഇയാളുടെ മരണമൊഴി കിട്ടിയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പാലക്കാടു നിന്നും നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വിവരം ആരോടും പറയാതെ വരേണ്ട കാര്യം സജിന്‍ ഇല്ല എന്നാണ് ജിതിന് പറയുന്നത്. ഇവിടെ എത്തിയ ശേഷം മൊബൈല്‍ ഓഫായിരുന്നു എന്നും പറയന്നു.
ഏതെങ്കിലും ഇടപെടല്‍ ഇല്ലാതെ ഒറ്റയ്ക്ക് ഇവിടെ വരെ എത്തില്ലെന്നും കുടുംബം പറയുന്നുണ്ട്. അതുപോലെ സ്വന്തമായി കാറുള്ള സജിന്‍ തിരുവനന്തപുരത്ത് നിന്നും മറ്റൊരു ടാക്സി വാടകയ്ക്ക് എടുത്തു പോരേണ്ട കാര്യമില്ലെന്നും പറഞ്ഞു.






