ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പത്തനംതിട്ടയില്‍ പോളിങ്‌ ഉയര്‍ന്നു; നെഞ്ചിടിപ്പും; മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ്ഫലത്തെ ബാധിക്കുമോ?

Authored by സ്വന്തം ലേഖകന്‍ | Last updated: 09 Apr 2026, 11:46 PM | 1 min read

Print
Voter turnout in Pathanamthitta increased; heartache ensued
പത്തനംതിട്ട: ജില്ലയില്‍ വോട്ടിങ്‌ 2016ലെ തെരഞ്ഞെടുപ്പിന്‌ ഒപ്പം എത്തുമ്പോള്‍ ഉയര്‍ന്ന ശതമാനം ആരെ തുണയ്‌ക്കും എന്ന കണക്കെടുപ്പില്‍ മുന്നണി നേതാക്കളും നിരീക്ഷകരും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.67 ശതമാനമായിരുന്നു പത്തനംതിട്ട ജില്ലയിലെ പോളിങ്‌. അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ അന്ന്‌ കോന്നിയില്‍ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ വിജയം നേടാന്‍ കഴിഞ്ഞത്‌.


2021 എത്തിയപ്പോള്‍ 67.77 ആയിരുന്നു പോളിങ്‌ ശതമാനം. ഇത്‌ എല്‍.ഡി.എഫിനെ തുണച്ചു. ആകെയുള്ള അഞ്ച്‌ മണ്ഡലങ്ങളും അവര്‍ നേടി.

2021ല്‍ നിയോജക മണ്ഡലാടിസ്‌ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിങ്‌ ശതമാനം അടൂരാണ്‌ രേഖപ്പെടുത്തിയത്‌- 72.03 ശതമാനം. കുറവ്‌ തിരുവല്ലയിലും-63.34 ശതമാനം. മറ്റു മണ്ഡലങ്ങളില്‍ റാന്നി- 63.82, ആറന്മുള- 65.45, കോന്നി- 71.41 എന്നിങ്ങനെയാണ്‌ വോട്ടിങ്‌ ശതമാനം. 2016ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജക മണ്ഡലത്തില്‍ 69.29 ശതമാനവും, റാന്നിയില്‍ 70.38 ശതമാനവും, ആറന്മുളയില്‍ 70.96 ശതമാനവും, കോന്നിയില്‍ 73.19 ശതമാനവും, അടൂരില്‍ 74.52 ശതമാനവുമായിരുന്നു പോളിങ്‌.


ഇത്തവണ കണക്കുകള്‍ അനുസരിച്ച്‌ അടൂരിലാണ്‌ മികച്ച പോളിങ്‌- 72.72. പിന്നില്‍ ഇക്കുറിയും തിരുവല്ല തന്നെ. പോളിങ്‌ ശതമാനം- 68.78.

ആറന്മുള മണ്ഡലത്തില്‍ വോട്ടിങ്‌ 2021 ല്‍ നിന്നും ഏതാണ്ട്‌ 6 ശതമാനം വര്‍ധിച്ചു. 2016 ല്‍ ഇവിടെ 70 ശതമാനം പേര്‌ വോട്ട്‌ രേഖപ്പെടുത്തിയിരുന്നു. 2016ലും 2021ലും എല്‍.ഡി.എഫിനെ മണ്ഡലം തുണച്ചു. എന്നാല്‍ സംസ്‌ഥാനത്തെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ആറന്മുളയിലെ പോളിങ്‌ വര്‍ധന ആരെ തുണയ്‌ക്കും എന്നാണറിയേണ്ടത്‌. മന്ത്രി വീണാ ജോര്‍ജ്‌ മത്സരിക്കുന്ന മണ്ഡലം എന്ന നിലയില്‍ സംസ്‌ഥാന ശ്രദ്ധ തന്നെ മണ്ഡലം നേടി. എന്‍.ഡി.എയ്‌ക്കായി ബി.ജെ.പി മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം എത്തിയപ്പോള്‍ കോണ്‍ഗ്രസ്‌ യുവനേതാവും യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറിയുമായ അബിന്‍ വര്‍ക്കിയെ ഇറക്കി. ഇതോടെ യു.ഡി.എഫ്‌ പ്രവര്‍ത്തനം ഊര്‍ജിതപ്പെട്ടു.


റാന്നിയിലും അടൂരിലും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു 2021ല്‍ എല്‍.ഡി.എഫിനു ലഭിച്ചത്‌. ഇത്തവണ ഇവിടെ രണ്ടിടത്തും കൂടുതല്‍ പ്രതീക്ഷ യു.ഡി.എഫ്‌ പുലര്‍ത്തുന്നുണ്ട്‌. പ്രചാരണ സമാപനത്തില്‍ മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തല്‍ തിരുവല്ലയിലെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു. ഇതിന്റെ ഫലവും അറിയേണ്ടതുണ്ട്‌. സംസ്‌ഥാനത്ത്‌ യു.ഡി.എഫ്‌ തരംഗമാണെന്നും ഇതിലൂടെ കോന്നിയിലും വിജയിച്ചു കയറാമെന്നുമാണ്‌ യു.ഡി.എഫ്‌ കണക്കുകൂട്ടുന്നത്‌. ഇത്തവണ പത്തനംതിട്ട ജില്ലയില്‍ ഏകദേശം 70.55 ശതമാനം പോളിങ്‌ രേഖപ്പെടുത്തി.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം

പിണറായി മുഖ്യനാകണം; സതീശനും യോഗ്യന്‍: വെള്ളാപ്പള്ളി

പിണറായി മുഖ്യനാകണം; സതീശനും യോഗ്യന്‍: വെള്ളാപ്പള്ളി

വി.എസ്‌. ഇല്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പ്‌;  പതിവ്‌ തെറ്റിക്കാതെ വോട്ട്‌ ചെയ്യാന്‍ കുടുംബമെത്തി

വി.എസ്‌. ഇല്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പ്‌; പതിവ്‌ തെറ്റിക്കാതെ വോട്ട്‌ ചെയ്യാന്‍ കുടുംബമെത്തി

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പി. നിര്‍ണായക ശക്‌തിയാകും: രാജീവ്‌ ചന്ദ്രശേഖര്‍

എല്‍.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷം ലഭിക്കില്ല; ബി.ജെ.പി. നിര്‍ണായക ശക്‌തിയാകും: രാജീവ്‌ ചന്ദ്രശേഖര്‍

ത്രികോണപ്പോര്‌: പോളിങ്ങില്‍ കുതിച്ച്‌ എറണാകുളം ജില്ലയും കുന്നത്തുനാടും, ശതമാനക്കണക്കില്‍ എസ്.ഐ.ആര്‍. ഇഫക്ടും

ത്രികോണപ്പോര്‌: പോളിങ്ങില്‍ കുതിച്ച്‌ എറണാകുളം ജില്ലയും കുന്നത്തുനാടും, ശതമാനക്കണക്കില്‍ എസ്.ഐ.ആര്‍. ഇഫക്ടും

തലസ്‌ഥാനത്തിന്റെ വിധി നിര്‍ണയിക്കുന്നത്‌ സ്‌ത്രീ വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കും

തലസ്‌ഥാനത്തിന്റെ വിധി നിര്‍ണയിക്കുന്നത്‌ സ്‌ത്രീ വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കും