
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോഴിയിറച്ചി കിലോയ്ക്ക് 87 രൂപയേ ഈടാക്കാവുവെന്ന് സര്‍ക്കാര്‍. ഇല്ലെങ്കില്‍ കര്‍ശനനടപടികളുണ്ടാകും. എം.ആര്.പിയില്‍ കൂട്ടിവില്‍ക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ നോണ്‍ എ.സിയില്‍ താരിഫില്‍ 5% കുറവുവരുത്തി 12% നികുതി ഈടാക്കാനും എ.സി. ഹോട്ടലുകളില്‍ താരിഫില്‍ 8% കുറച്ച് 18% നികുതി ഈടാക്കാനും അവര്‍ ഏകദേശധാരണയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നികുതി, അളവുതൂക്ക് വകുപ്പുകള്‍ വ്യാപകമായി പൊതുവിപണിയില്‍നിന്നു സാധനങ്ങള്‍ വാങ്ങി പരിശോധിക്കും. എം.ആര്.പിയില്‍ ഉയര്‍ത്തിയാണ് വില്ക്കുന്നതെങ്കില് നടപടിയുണ്ടാകും. എല്ലാം ഞങ്ങള്‍ തീരുമാനിക്കുമെന്ന് ആരും വാശിപിടിക്കേണ്ടതില്ല.
സമ്മര്സം ചെലുത്തി സര്‍ക്കാരിനെ ഈ നടപടികളില്‍നിന്നും പിന്തിരിക്കാനാകില്ലെന്നും മന്ത്രി ഡോ: തോമസ് ഐസക് അറിയിച്ചു. തമിഴ്നാട്ടിലേയും കേരളത്തിലേയും ചില വമ്പന്മാര് അടങ്ങുന്ന €ിക്കാണ് കോഴിയ്ക്ക് വിലനിശ്ചയിക്കുന്നത്. അവര്‍ പറയുന്നതാണ് ഇപ്പോള്‍ വില. അതിനെ സര്‍ക്കാര്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്നു മന്ത്രി പറഞ്ഞു. കെപ്കോയുടെ ഹാച്ചറികളില്‍ 10000ല്‍നിന്ന് ഒരുലക്ഷമാക്കി മാറ്റും. അതിന് വേണ്ട ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോഴിവളര്ത്തും.
ഇറച്ചിക്കോഴി കിലോ 87 രൂപയ്ക്ക് വില്‍ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ചില്ലറ വില്‍പ്പനക്കാര്‍ക്ക് നടപ്പാക്കാനാവില്ല. തമിഴ്നാട്ടിലെ കോഴിവിലയും കടത്തുകൂലിയും കൂട്ടിയാണ് നിലവില്‍ സംസ്ഥാനത്തു വില നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇടനിലക്കാരെ നിയന്ത്രിക്കാതെ നിര്‍ദേശിച്ച വിലയ്ക്കു വിറ്റാല്‍ ചില്ലറ വില്പനക്കാര് പ്രതിസന്ധിയിലാവും. കിലോയ്ക്ക് 20 രൂപയാണ് ഇടനിലക്കാരായ കോഴി ലോബി ലാഭം കൊയ്യുന്നത്. ഏതാണ്ട് അതേ തുകയാണ് കച്ചവടക്കാരും ലാഭമായി കൂട്ടുന്നത്. ഫലത്തില്‍ തമിഴ്നാട്ടില്‍ 70 രൂപയ്ക്ക് ലഭിക്കുന്ന കോഴി കടത്തുകൂലി ഉള്‍പ്പെടെ ഇവിടെ 110 രൂപയ്ക്കു മുകളിലാവും. സര്‍ക്കാര്‍ കണക്കുപ്രകാരം തമിഴ്നാട്ടില്‍ 65-70 രൂപയ്ക്ക് ലഭിക്കുന്ന കോഴിയ്ക്ക് ഇവിടെ കൂടിയാല്‍ 90 രൂപവരെ മാത്രമേ ഈടാക്കാനാവു. തമിഴ്നാട്ടിലെ കച്ചവടക്കാരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരും സംസ്ഥാനത്ത് നികുതിവെട്ടിപ്പിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന വന്‍ലോബിയാണ് കോഴി കടത്തുന്നത്. തമിഴ്നാട് ലോബി നിശ്ചയിക്കുന്ന വില ഇവിടെ അതേപടി നടപ്പാവുന്നത് ഇവരിലൂടെയാണ്.
ഇടനിലക്കാര്‍ കോഴിയെടുക്കുന്നത് നിര്‍ത്തിയാല്‍ തമിഴ്നാടിലെ കോഴി കര്‍ഷകര്‍ പ്രതിസന്ധിയിലാവും. അത്തരമൊരു നീക്കം ഇല്ലാതാക്കാന്‍ ഇടനിലക്കാരെ വരുതിയില്‍ നിര്‍ത്താനാണ് അവരും ശ്രമിക്കുന്നത്. തമിഴ് ലോബിയുടെ താല്പര്യമനുസരിച്ചു നില്‍ക്കുന്നവര്‍ക്കേ അവിടെനിന്നു കോഴി കൊണ്ടുവരാന്‍ കഴിയു. ജി.എസ്.ടി.യുടെ പേരില്‍ നിലവില്‍ എം.ആര്.പി. നിശ്ചയിച്ച സാധനങ്ങളിലൊന്നും വിലക്കുറവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ പരമാവധി ലാഭം കൊയ്യുകയാണ് കോഴിലോബിയുടെയും ലക്ഷ്യം. അതിനായി തമിഴ്നാട്ടില്‍ കോഴിയ്ക്ക് ക്ഷാമമാണെന്നും പ്രചരണമുണ്ട്. എന്നാല്‍ കേരളത്തിലെ നികുതി ഒഴിവാക്കണമെന്ന പക്ഷക്കാരായിരുന്നു തമിഴ്നാട് ലോബി. എന്നാല്‍ നികുതി നിലനിര്‍ത്തുകയും അതുനല്‍കാതെ വെട്ടിപ്പു നടത്തി ലാഭം നേടലുമായിരുന്നു ഇടനിലക്കാര്‍ ചെയ്തിരുന്നത്.
അതുപോലെ തിയറ്ററുകള്‍ ജി.എസ്.ടിയുടെ പേരില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കെ.എസ്.എഫ്.ഡി.സിയുടെ തീയേറ്ററുകള്‍ പഴയ നിരക്കിലേക്ക് പോയിട്ടുണ്ട്. വര്‍ധിപ്പിച്ചവയില്‍ നടപടിയെടുക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. നിരക്കു വര്‍ധിപ്പിക്കാന്‍ പാടില്ലെന്നു സര്‍ക്കാര്‍ പറയുന്നില്ല. എന്നാല്‍ ജി.എസ്.ടിയുടെ മറവില്‍ അത് വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജി.എസ്.ടി. നിലവില്‍ വന്നതോടെ തമിഴ്നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതും വില കുത്തനെ ഇടിയുമെന്ന ആശങ്കയില്‍ കേരളത്തിലെ കര്‍ഷകര്‍ ഉല്പാദനം കുറച്ചതുമാണ് സംസ്ഥാനത്ത് ഇറച്ചിക്കോഴിവില ക്രമാതീതമായി ഉയരാന്‍ കാരണമെന്ന് വിവിധ കോഴിവ്യാപാര സംഘടനകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജി.എസ്.ടിയുടെ മറവില്‍ കൊള്ളലാഭം ഉണ്ടാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിലവിലെ സാഹചര്യം മുന്നില്‍കണ്ട് കോഴിക്കായി കേരളം കൂടുതല്‍ ആശ്രയിക്കുന്ന തമിഴ്നാട്ലോബി വിലയില്‍ വന്‍വര്‍ധനയാണ് വരുത്തിരിക്കുന്നത്. നികുതി പൂര്‍ണമായും ഇല്ലാതായ സാഹചര്യത്തില്‍ വിലകുറക്കണമെന്ന ആവശ്യമാണ് ധനമന്ത്രി മുന്നോട്ട് വച്ചത്. അതിനോട് പൂര്‍ണമായും സഹകരിക്കാന്‍ വ്യാപാരികള്‍ തയാറാണെന്നു ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷന് ഭാരവാഹികളായ അബ്ദുല്‍ ജബ്ബാര്‍, നോബിള്‍മാത്യു, എം. കവികുമാര്‍ എന്നിവര്‍ വ്യക്തമാക്കി. അതേസമയം തമിഴ്നാട്ടില്‍നിന്നുള്ള കോഴിക്ക് വിലക്കുറവ് ഉണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ചിട്ടുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് പൗള്‍ട്രി ഫെഡറേഷന് ഭാരവാഹികളായ താജുദീന്, എസ്.കെ. നസീര്‍, ആര്. രവീന്ദ്രന് എന്നിവര്‍ പറഞ്ഞു.






