റാഞ്ചി: നിയമസഭയിലേക്ക് മാർച്ച് നയിച്ച ആയിരക്കണക്കിന് ജെൻ സി പ്രതിഷേധക്കാർ ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും ജലപീരങ്കികളും വകവെക്കാതെ തെരുവിൽ ഒത്തുകൂടി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ്ജ് നടത്തുകയും ചെയ്തു. എന്നാൽ, തീവ്രമായ പൊലീസ് നടപടികൾക്കിടയിലും തങ്ങൾ ജെൻ സി ആണെന്ന് തെളിയിച്ച് വിദ്യാർത്ഥികൾ ജലപീരങ്കിയുടെ മുന്നിൽ നൃത്തം ചവിട്ടുകയും പാട്ടുപാടുകയും ചെയ്തു.
സമരത്തിന്റെ 17-മത് ദിവമാണ് സംസ്ഥാനത്തെ യുവജനങ്ങൾ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്‌സി) പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയാണ് സമരം നടക്കുന്നത്.
ജെഎൽകെഎം നേതാവ് ദേവേന്ദ്ര നാഥ് മഹാതോ ആംബുലൻസിലാണ് സമരസ്ഥലത്തെത്തിയത്. സർക്കാർ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചേ തീരൂ എന്ന് അദ്ദേഹം വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തുന്നതിനിടെ, ജെപിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികളുടെ 98 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചു എന്നാണ് ഹേമന്ത് സോറൻ സർക്കാർ പറയുന്നത്. എന്നാൽ സർക്കാരുമായി ഞായറാഴ്ച നടന്ന ആറാം വട്ട ചർച്ചയും പരാജയമായിരുന്നുവെന്ന് വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് നിയമസഭയുടെ 750 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തിങ്കളാഴ്ച മിക്ക വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു.

Comments