More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം : തീരദേശത്ത് പ്രതിഷേധം കത്തുന്നു; ജനരോഷം തണുപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്ത്

Authored by Web Desk | Last updated: 10 Aug 2026, 2:19 PM | 1 min read

Print
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം : തീരദേശത്ത് പ്രതിഷേധം കത്തുന്നു; ജനരോഷം തണുപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്ത്
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ വൈകുന്നതിനെതിരെ തീരദേശങ്ങളിൽ പ്രതിഷേധം അതിശക്തമാകുന്നു. സർക്കാരിന്റെ വീഴ്ചകൾക്കെതിരെ ജനരോഷം കനത്ത സാഹചര്യത്തിൽ, പ്രതിഷേധം തണുപ്പിക്കാനുള്ള അടിയന്തര നീക്കങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തിറങ്ങി. നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി ഷിബു ബേബി ജോണും നേരിട്ടെത്തി.

ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി കുടുംബത്തെ സന്ദർശിക്കുന്നത്. തങ്ങളുടെ ആകുലതകളും കടുത്ത പരാതികളും ഗൗതമിന്റെ അമ്മ രേഷ്മ മുഖ്യമന്ത്രിയെ അറിയിച്ചു. ഭരണകൂടത്തോടുള്ള ജനങ്ങളുടെ അമർഷത്തിലും പ്രതിഷേധത്തിലും തെറ്റില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കാലാവസ്ഥ പ്രതികൂലമായതിനാലാണ് തിരച്ചിൽ വൈകിയതെന്നും പരമാവധി ചെയ്യുമെന്നും അറിയിച്ചു.

അതേസമയം, വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും സന്ദർശനം നടത്തി. തിരച്ചിൽ വൈകുന്നതിലുള്ള ജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ, പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് പ്രത്യേക മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഉയർന്നുവന്ന പരാതികൾക്ക് മറുപടിയായി ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചു.

തീരദേശവാസികളുടെ കടുത്ത പ്രക്ഷോഭങ്ങൾക്കിടയിലും കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ 11-ാം ദിവസവും തുടരുകയാണ്. നിലവിൽ നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ 14 വരെ മഴ, കാറ്റിനും സാധ്യത

തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി; സജീവ് ജോസഫ് എംഎൽഎയ്ക്ക് ഹൈക്കോടതി നോട്ടീസ്

തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി; സജീവ് ജോസഫ് എംഎൽഎയ്ക്ക് ഹൈക്കോടതി നോട്ടീസ്

45 കിലോ ചീഞ്ഞ ഇറച്ചി, 10 ദിവസം പഴക്കമുള്ള പാലും തൈരും; യുബി സിറ്റിയിലെ പ്രശസ്തമായ പബ്ബിൽ വിളമ്പിയത് ഇതൊക്കെയോ?

45 കിലോ ചീഞ്ഞ ഇറച്ചി, 10 ദിവസം പഴക്കമുള്ള പാലും തൈരും; യുബി സിറ്റിയിലെ പ്രശസ്തമായ പബ്ബിൽ വിളമ്പിയത് ഇതൊക്കെയോ?

ഇന്ത്യക്കാർക്ക് സൗജന്യ സന്ദർശക വീസ; 20,000 വീസ അനുവദിച്ച് യുഎഇ

ഇന്ത്യക്കാർക്ക് സൗജന്യ സന്ദർശക വീസ; 20,000 വീസ അനുവദിച്ച് യുഎഇ

photo ; facebook

‘വന്ദേമാതരം പൂർണമായും ആലപിക്കും, അതാണ് എന്റെ സന്ദേശം’: ഗവർണർ രാജേന്ദ്ര അർലേക്കർ

എയ്ഡഡ് സ്കൂൾ നിയമനം: ഭിന്നശേഷി ഉദ്യോഗാർത്ഥികളില്ലെങ്കിൽ 2 വർഷത്തിന് ശേഷം പൊതുവിഭാഗത്തിൽ നിന്ന് നിയമനം നടത്താം

എയ്ഡഡ് സ്കൂൾ നിയമനം: ഭിന്നശേഷി ഉദ്യോഗാർത്ഥികളില്ലെങ്കിൽ 2 വർഷത്തിന് ശേഷം പൊതുവിഭാഗത്തിൽ നിന്ന് നിയമനം നടത്താം

Comments