
ന്യൂഡല്‍ഹി: സ്പൈസ് ജെറ്റിലുണ്ടായ പൊട്ടിത്തെിയെ തുടര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്ന് അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ അഞ്ചു പേരെയും വിമാനത്താവളത്തിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണെ സംഭവം നടന്നത്.
ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് പോകാനായി കിടന്നിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ അടുത്തേയ്ക്ക് എത്തിയ സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനത്തിന്റെ വലത് ഭാഗത്ത് എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തെതുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.






