
മുംബൈ: മോഡലും നടിയുമായ കൃതികാ ചൗധരി മരണമടഞ്ഞ സംഭവത്തില്‍ താരത്തെ കൊലപ്പെടുത്തിയത് മയക്കുമരുന്ന് വാങ്ങിയ പണം നല്‍കാതിരുന്നതിനെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം മയക്കുമരുന്നു വാങ്ങിയ ഇനത്തില്‍ നടി 6,000 രൂപയോളം നല്‍കാനുണ്ടെന്ന് തിങ്കളാഴ്ച അറസ്റ്റിലായവരാണ് പറഞ്ഞത്. കേസില്‍ അബോളി പോലീസ് അറസ്റ്റ് ചെയ്തത് ഷക്കീല്‍ ഖാന് (33), ബസു ദാസ് (40) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച ഇവരെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. കൃതികയുടെ ശരീരത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന് വെളിപ്പെടുത്തിയതിനാല്‍ ഇവര്‍ക്കെതിരേ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. അന്ധേരിയിലെ ശ്രീ ഭൈരവനാഥ് എസ്ആര്‍എ സൊസൈറ്റിയിലെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി അയല്‍ക്കാര്‍ ജൂണ്‍ 12 ന് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയുടെ ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് പോലീസ് വാതില്‍ തുറക്കുകയായിരുന്നു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇടത് ചെവിയുടെ താഴെ ഒരു മുറിവ് കണ്ടെത്തി. കൊല്ലാന്‍ ഉപയോഗിച്ച ഉപകരണവും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നടിയുടെ ശരീരത്തിനടുത്തു നിന്നും മയക്കുമരുന്ന് കണ്ടെത്തി. കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള ക്ഷേത്രത്തില്െ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ജൂണ്‍ 8 ന് ഖാനും ദാസും കെട്ടിടത്തില്‍ നിന്നും പോകുന്നതിന്റെ ദൃശ്യവും കിട്ടി.
ഇവരില്‍ ഒരാള്‍ ഖാനാണെന്ന് ഒരു സാക്ഷി തിരിച്ചറിഞ്ഞതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. രണ്ടു പേരെയും പന്‍വേല്‍, ഗോവന്ദി എന്നിവിടങ്ങളില്‍ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തു. തങ്ങള്‍ക്ക് കൃതികയെ കൊല്ലണമെന്ന് താല്‍പ്പര്യം ഇല്ലായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ ജൂലൈ മുതലുള്ള കടവുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.






